spot_img
Wednesday, June 3, 2026

ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു



വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. റാന്നി പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്.

വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.നാട്ടുകാർ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ പോലീസിനെ അനുവദിച്ചില്ല. കളക്‌ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം.ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്‌സി. മക്കൾ: ജിൻസൺ, ബിജോ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles