കൽപ്പറ്റ: ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേ ശപത്രിക സമർപ്പിച്ചു . പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സി കെ ജാനു, സന്ദീപ് വാര്യർ, പള്ളിയറയിൽ രാമൻ എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു റോഡ് ഷോ അവസാനിപ്പിച്ച ശേഷം വരണാധികാരി കൂടിയായ ജില്ലാകളക്ടർ രേണുരാജിന് കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
ആയിരക്കണക്കിന് കൊടികളുമായി റോഡ് ഷോ; രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനിക്കൊപ്പം കെ.സുരേന്ദ്രൻ പത്രിക സമർപ്പിച്ചു.നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ എം പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.