spot_img
Wednesday, June 3, 2026

വേനൽമഴ കിട്ടിയതോടെ താപനില 38-ൽനിന്ന് 32.8 ഡിഗ്രിയിലേക്ക്



കോഴിക്കോട് : വേനൽമഴ പെയ്തതോടെ ചൂട് കുറഞ്ഞു. കൂടിയ ശരാശരി താപനില 38-ൽനിന്ന് 32.8 ഡിഗ്രി സെൽഷ്യസായി.മലയോര മേഖലയിലെ താപനിലയും വളരെ കുറഞ്ഞു. മൂന്നുദിവസമായി പകൽച്ചൂട് കുറവ്. വേനൽമഴ ഇനിയും തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണവിദഗ്ധർ കണക്കുകൂട്ടുന്നത്. മൺസൂണെത്തുംവരെ ഇടയ്ക്കിടെ വേനൽമഴയുണ്ടാകാനാണ് സാധ്യത.മൺസൂൺ മേയ് 20-ഓടെ അന്തമാനിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ഒന്നാമത്തെ ചക്രവാതപ്പാത്തിമൂലമാണ്. കഴിഞ്ഞവർഷം 24-നാണ് അന്തമാനിൽ മൺസൂൺമഴയെത്തിയത്. സാധാരണഗതിയിൽ അന്തമാനിൽ മൺസൂൺ എത്തി 10-14 ദിവസത്തിനുശേഷമാണ് കേരളത്തിൽ എത്താറുള്ളത്. രണ്ടാമത്തെ ചക്രവാതപ്പാത്തിമൂലമാണ് കേരളത്തിൽ മൺസൂൺ തുടങ്ങാറ്. ജൂൺ ആദ്യവാരംതന്നെ കേരളത്തിൽ മൺസൂണെത്തുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ ഗതിക്കും വേഗത്തിനുമനുസരിച്ച്് ഇത് ഏതാനും ദിവസം മാറാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles