spot_img
Friday, September 4, 2026

‘ജസ്റ്റ് മാരീഡ്’; ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി



മലയാള സിനിമയിൽ വീണ്ടും ഒരു താരവിവാഹം. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള രജിസ്റ്റർ വിവാഹമായിരുന്നു ഇരുവരുടെയും. വളരെ ലളിതമായി നടന്ന ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ എല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകഴിഞ്ഞു.

ഇതോടെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത് . “ജസ്റ്റ് മാരീഡ്” എന്ന ക്യാപ്ഷ്യനോടെ ആണ് ഇരുവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സിംപിള്‍ ലുക്കിലാണ് ഇരുവരും വിവാഹിതരായത്.

പിങ്ക് ബോര്‍ഡറിലുള്ള ക്രീം സാരിയാണ് സന അണിഞ്ഞിരുന്നത്. ഷര്‍ട്ടും മുണ്ടുമായിരുന്നു ഹക്കിമിന്റെ വേഷം. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.മലയാളത്തിൽ ലാൽ ജോസിന്‍റെ വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ സഹോദരിയുടെ വേഷം അഭിനയിച്ചതുകൊണ്ടാണ് സന അൽത്താഫ് അഭിനയത്തിലേക്ക് കടന്നു വരുന്നത്.

ഫഹദ് ഫാസിലിന്‍റെ നായികയായ മറിയം മുക്കായിരുന്നു സനയുടെ രണ്ടാമത്തെ സിനിമ. നടിയെന്നതിൽ ഉപരി നല്ലൊരു മോഡലും കരാട്ടെ അഭ്യാസിയുമാണ് സന.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലൂടെയാണ് ഹക്കി സിനിമയിലേക്ക് എത്തുന്നത്. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയ വിലാസം, കടകന്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലും ഡേറ്റിങ്ങിൽ ആണെന്ന രീതിയിലും നിറയെ ഗോസിപ്പികൾ കുറച്ചുനാളായി വരുന്നുണ്ടായിരുന്നെങ്കിലും ഇരുവരും അതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles