spot_img
Monday, July 27, 2026

കെ.എസ്‌.ആർ.ടി.സി. ബസിൽ ലൈംഗികാതിക്രമം പ്രതിയെ ഓടിരക്ഷപ്പെടാൻ അനുവദിക്കാതെ യുവതിതന്നെ പിടിച്ചുവെച്ചു



കൊടുവള്ളി : കെ.എസ്‌.ആർ.ടി.സി. ബസിൽ തന്നോട് ലൈംഗികാതിക്രമം കാണിച്ചയാളെ ഓടിരക്ഷപ്പെടാനനുവദിക്കാതെ യുവതിതന്നെ പിടിച്ചുവെച്ചു. ഇതുകണ്ട് മറ്റുയാത്രക്കാർ സഹായത്തിനെത്തുകകൂടി ചെയ്തതോടെ പ്രതിയെ പോലീസിലേൽപ്പിക്കാനും യുവതിക്കായി. കൊടുവള്ളി ചാവടിക്കുന്നുമ്മൽ അൻവർ (46) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. 22-കാരിയായ യുവതി അമ്മയോടൊപ്പം കുന്ദമംഗലത്തുനിന്ന്‌ താമരശ്ശേരിയിലേക്ക് കെ.എസ്‌.ആർ.ടി.സി. ബസിൽ യാത്രചെയ്യുകയായിരുന്നു. തിരക്കുള്ള ബസിൽവെച്ച് അൻവർ യുവതിയെ ശല്യംചെയ്യുകയായിരുന്നു. ഇതോടെ യുവതി അൻവറിന്റെ ഷർട്ടിൽ മുറുകെപ്പിടിച്ച് ബഹളംവെച്ചു. കുതറിയോടാൻശ്രമിച്ചെങ്കിലും പ്രതിയെ യുവതി പിടിച്ചുനിർത്തി. ഇതോടെ മറ്റുയാത്രക്കാരും യുവതിയെ സഹായിക്കാനെത്തി. തുടർന്ന്, ബസ് ജീവനക്കാർ കൊടുവള്ളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് കൊടുവള്ളി സ്റ്റാൻഡിലെത്തിയപ്പോൾ പോലീസെത്തി അൻവറിനെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles