spot_img
Monday, July 27, 2026

സയ്യിദ് ഫസൽ കോയമ്മ (ഖുറാ) തങ്ങൾ വിടപറഞ്ഞു



കാസർഗോഡ് : സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (ഖുറാ) അന്തരിച്ചു. തിങ്കളഴാച രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്‌കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും.മർഹൂം താജുൽ ഉലമ ഉള്ളാള് സയ്യിദ് അബ്‌ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് അസ്സയ്യിദ് ഫസൽ കോയമ്മ തങ്ങൾ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുൽ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതുൾപ്പെടെ നിരവധി മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് അത്താണിയായിരുന്നു.’കുറ തങ്ങൾ’ എന്നറിയപ്പെടുന്ന അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിൻ്റെ നേതൃനിരയിൽ പ്രവർത്തിച്ചു.ഫസൽ എജുക്കേഷൻ സെൻ്റർ പ്രസിഡന്റ്, എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെന്റർ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles