spot_img
Tuesday, April 21, 2026

പരശുറാം ട്രെയിൻ സർവീസ് ഭാ​ഗികം; മാറ്റം ഇങ്ങനെ



തിരുവനന്തപുരം: പരശുറാം ട്രെയിൻ സർവീസുകളിൽ മാറ്റങ്ങളുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഭാ​ഗികം മംഗലാപുരം – കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി – മംഗലാപുരം എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ല. അതേസമയം ആറ്, എട്ട്, ഒൻപത് തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ – പുനലൂർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ – മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. ആറ്, എട്ട്, ഒൻപത് തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles