spot_img
Monday, November 9, 2026

കോഴിക്കോട്ട് കുട്ടി ഡ്രൈവർമാർ പെരുകുന്നു.നാലുവാഹനങ്ങൾ പിടികൂടി പൊലിസ്.



കോഴിക്കോട്: കോഴിക്കോട്ട് കുട്ടിഡ്രൈവർമാർ പെരുകുന്നു കഴിഞ്ഞദിവസം പ്രായപൂർത്തിയാ കാത്തവർ ഓടിച്ച നാലു വാഹനങ്ങൾ പൊലിസ് പിടികൂടി. കുട്ടികൾക്ക് വാഹനം നൽകിയ രണ്ടു രക്ഷിതാക്കൾക്കും കാർ ഉടമകളായ മറ്റു രണ്ടുപേർക്കും എതിരേ പൊലിസ് കേസെടുത്തു. മൂന്ന് വാഹനങ്ങൾ കസ്റ്റ ഡിയിലെടുത്തു.പുലർച്ചെ പൊലിസിന്റെ കണ്ണുവെട്ടിച്ച് കോഴിക്കോട് നഗര ത്തിൽ കുട്ടികൾ വാഹനം ഓടി ക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ യായിരുന്നു ടൗൺ പൊലിസിന്റെ പരിശോധന. സ്‌കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത രണ്ടു കുട്ടികളും മാവൂരിൽ കാറുമായി സഞ്ചരിച്ച കുട്ടിയു മാണ് ടൗൺ പൊലിസിൻ്റെ പരിശോധനയിൽ കുടുങ്ങിയത്. ശനിയാഴ്ച‌ പുലർച്ചെ 1.40ന് മാനാഞ്ചിറ ടൗൺഹാൾ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് ലൈസൻസില്ലാത്ത കുട്ടികെളാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. വാഹന ഉടമ കണ്ണി പറമ്പ് സ്വദേശി അബ്ദുൾ നൈഫലിനെതിരേ പൊലിസ് കേസെടുത്തു. പുലർച്ചെ തന്നെ 3.40ന് മറ്റൊരു സ്‌കൂട്ടർ ഓടിച്ചെത്തിയതും കുട്ടിയായിരുന്നു. കുട്ടിക്ക് വാഹനം നൽകിയ വാഹ ന ഉടമ പാവണ്ടൂർ സ്വദേശി ബിജുലക്കെതിരേയും പൊലിസ് കേസെടുത്തു.മാവൂരിൽ പുലർച്ചെ നാലോടെ കാർ ഓടിച്ചു വന്നത് കുട്ടി യോട് പൊലീസ് വിവരം തിരക്കിയപ്പോൾ സുഹൃത്താണ് കാർ നൽകിയതെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട് ഉള്ളൂർ പുത്തൻപുരയിൽ സ്വദേശി അബ്ദുൾ സമദിനെതിരേ മാവൂർ പൊലിസ് കേസെടുത്തു. ചക്കുംകടവിൽ കുട്ടി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ കുട്ടിയുടെ മാതാവ് പന്നിയങ്കര സ്വദേശി നസ്രിയ യ്ക്കെതിരേയും കേസെടുത്തു. രണ്ടാഴ്ച‌ മുമ്പ് കണ്ണൂർ റേഞ്ചി നു കീഴിൽ പൊലിസ് നടത്തിയ വാഹന പരിശോധനയിൽ ഏറ്റവും കൂടുതൽ കുട്ടി ഡ്രൈവർമാർ പിടിയിലായത് കോഴി ക്കോട് സിറ്റിയിലായിരുന്നു. പ്രായ പൂർത്തിയാകാത്ത വർ വാഹനവുമായി നിരത്തിലിറ ങ്ങിയാൽ കർശന നടപടി സ്വീ കരിക്കുമെന്ന് പൊലിസ് അറിയിച്ചു.കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്‌താൽ വാഹനം നൽകിയ രക്ഷിതാവിന്/വാഹന ഉടമക്ക് 25,000 രൂപ പിഴയും മുന്നുവർഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് ദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവർഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles