spot_img
Friday, August 28, 2026

പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പിപി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഫേയ്സ്ബുക്ക് കുറിപ്പ്



കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.

ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ല അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യയുടെ ഫേയ്സ്ബുക്ക് കുറിപ്പ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles