spot_img
Sunday, May 3, 2026

നടൻ ‍ഡൽഹി ഗണേഷ് അന്തരിച്ചു



ചെന്നൈ: തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ് 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരു ദശാബ്ദക്കാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനാണ് ഡൽഹി ഗണേഷ്. അപൂർവ സഹോദരങ്ങൾ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലും വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഗണേഷിന് 1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles