spot_img
Saturday, April 19, 2025

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ മരണം; യുവതിയുടെ കുടുംബത്തിന് 2 കോടി പ്രഖ്യാപിച്ച് അല്ലു അര്‍ജുനും നിര്‍മാതാക്കളും!



അല്ലു അര്‍ജുന്റെ പിതാവും സിനിമാ നിര്‍മാതാവുമായ അല്ലു അരവിന്ദ്, പുഷ്പ 2 സ്‌ക്രീനിംഗിനിടെ പരുക്കേറ്റ എട്ടുവയസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു കോടി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍, അല്ലു അര്‍ജുന്റെ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ പരുക്കേറ്റ കുട്ടിയുടെ മാതാവായ മുപ്പത്തിയഞ്ച് കാരി മരിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്റെ ബന്ധം വ്യക്തമാവുന്നതിന് താരത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ദില്‍ രാജുവിനൊപ്പമാണ് അല്ലു അരവിന്ദ് എട്ടു വയസുകാരനെ കാണാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അതേസമയം കുട്ടിക്കിപ്പോള്‍ സ്വയം ശ്വാസമെടുക്കാന്‍ കഴിയുന്നുവെന്ന വിവരം ആശ്വാസം നല്‍കുന്നതാണെന്ന് അല്ലു അരവിന്ദ് പ്രതികരിച്ചു.

എട്ടുവയസുകാരന്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നുണ്ടെന്നും. വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും അല്ലു അരവിന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും 2 കോടിയില്‍ ഒരു കോടി അല്ലു അര്‍ജുനും അമ്പത് ലക്ഷംെ മൈത്രി ഫിലിം മേക്കേഴ്‌സും, ബാക്കി സംവിധായകന്‍ സുകുമാറും കൈമാറുമെന്നും അല്ലു അരവിന്ദ് അറിയിച്ചു. തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു വഴിയാകും പണം കൈമാറുക.

നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയുടെ കുടുംബവുമായി അല്ലു അരവിന്ദിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് അനുവാദത്തില്‍ പത്തു ദിവസം മുമ്പ് കുട്ടിയെ സന്ദര്‍ശിച്ചിരുന്നെന്നും അല്ലു അരവിന്ദ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles