spot_img
Thursday, June 4, 2026

താമരശ്ശേരിയിൽ മയക്കുമരുന്നുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ



താമരശ്ശേരി: താമരശ്ശേരിയിൽ     വില്പനക്കായി എത്തിച്ച നാലര ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി ദമ്പതികളടക്കം
മൂന്ന് പേരെ താമരശ്ശേരി പോലീസ് പിടികൂടി.

ഇന്നലെ പുലർച്ചെയാണ്  താമരശ്ശേരി സ്വദേശി അതുൽ (30), കാരന്തൂർ ഷമീഹ മൻസിൽ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

താമരശേരി ബൈപാസ്സ് റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള വർക്ക് ഷോപ്പി്ന് മുന്നിൽ മയക്ക് മരുന്ന് വിൽക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്.
   അതുൽ ഇതിന് മുൻപും രണ്ടു തവണ എം.ഡി.എം.എ യുമായി പിടിയിലായതാണ്.  സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്ക് മരുന്ന് കടത്തുന്നത്.
  

വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ഇയാൾ സ്ഥിരമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശേരി അഡീഷണൽ എസ്.ഐ സന്ദീപ്, കോഴിക്കോട് റൂറൽ ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles