തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ‘കലസ്ഥാനം’ ആയി തലസ്ഥാന നഗരം മാറി. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്. ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ ‘കലസ്ഥാനത്ത്’ ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്
63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം പോയിന്റ് നില
ജില്ല പോയിന്റ്
1 കണ്ണൂർ 215
2 തൃശ്ശൂർ 214
3 കോഴിക്കോട് 213
4 ആലപ്പുഴ 207
5 പാലക്കാട് 207
6 എറണാകുളം 206
7 തിരുവനന്തപുരം 199
8 മലപ്പുറം 194
9 കോട്ടയം 197
10 കൊല്ലം 194
11 കാസർകോട് 189
12 വയനാട് 182
13 പത്തനംതിട്ട 179
14 ഇടുക്കി 167