spot_img
Thursday, June 4, 2026

കാരുണ്യയ്ക്ക് ഭാഗ്യക്കുറി വകുപ്പിന്‍റെ 29 കോടി കൂടി; ഏറ്റുവാങ്ങി മന്ത്രി വീണ ജോർജ്



തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നൽകി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40 രൂപയാണ് ടിക്കറ്റു വില. ഒന്നാം സമ്മാനമായി ഇരുപത് കോടി രൂപ നൽകുന്ന ക്രിസ്തുമസ് – നവവത്സര ടിക്കറ്റാണ് നിലവിൽ ബമ്പർ ടിക്കറ്റായി വിപണിയിൽ ഉള്ളത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി ബിൻസിലാൽ, ജില്ലാ ലോട്ടറി ഓഫിസർ ആനന്ദ് എസ് കുമാർ, സ്‌റ്റേറ്റ് ഹെൽത് ഏജൻസി ജോയിന്‍റ് ഡയറക്ടർമാരായ അല്ലിറാണി എ എം, ഡോ: ബിജോയ് ഇ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles