spot_img
Tuesday, April 28, 2026

അഭ്യൂഹങ്ങൾ തള്ളി നടന്റെ ടീം; മമ്മൂട്ടി ആരോഗ്യവാനെന്ന്



നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ പിആർ ടീം. മമ്മൂട്ടിക്ക് അർബുദം ബാധിച്ചുവെന്നും ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേള എടുത്തുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് പിആർ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

അസുഖം ബാധിച്ചതിനെ തുടർന്ന് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചുവെന്ന തരത്തിലാണ് വാർത്ത എത്തിയത്. ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം വ്യക്തമാക്കി. റംസാൻ മാസം ആയതിനാലാണ് അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണിത്. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles