spot_img
Sunday, April 26, 2026

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്



സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഉടനീളം വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ്‌ 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലയുടെ തീരമേഖലയിൽ റെഡ് അലർട്ട്. മുനമ്പം മുതൽ മറുവക്കാട് വരെയാണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സമീപത്തുള്ള ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരങ്ങളിലും റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും അടച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles