താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്റ്റേജിതര മൽസരങ്ങൾ നവംബർ 9 ന് തിങ്കളാഴ്ച താമരശ്ശേരി ജി. യു .പി സ്കൂളിൽ നടക്കും. 95 ഇനങ്ങളിലായി 1200 കുട്ടികൾ 12 വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കും. മൽസരാർത്ഥികൾ 9 മണിക്ക് തന്നെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ വി, പ്രോഗ്രാം കൺവീനർ വൃന്ദ എസ് എന്നിവർ അറിയിച്ചു .






