LIV MUSTANG AYURVEDA എന്ന കമ്പനിയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കി ഡ്രോ മത്സരത്തില്‍ സമ്മാനം ലഭിച്ചതായി രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം സ്ക്രാച്ച് & വിന്‍ കൂപ്പണ്‍ അയച്ചുനല്‍കിയാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. രജിസ്റ്റേര്‍ഡ് തപാലിലൂടെ അയച്ചുനല്കുന്ന ലക്കി ഡ്രോ കൂപ്പണ്‍ സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് പുതിയ തട്ടിപ്പ്. ഇതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വലിയ തുക സമ്മാനം ലഭിച്ചതായി അറിയിക്കുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി Tax ഇനത്തില്‍ നിശ്ചിത ശതമാനം മുന്‍കൂട്ടി ഇരകളെ കൊണ്ട് അടപ്പിച്ചു തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടുകളും മറ്റും നടത്തുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളും സ്ക്രാച്ച് & വിന്‍ കുപ്പണില്‍ പൂരിപ്പിച്ചു നല്‍കുന്ന മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തട്ടിപ്പു നടത്തുന്നത്. യഥാര്‍ത്ഥ സമ്മാനങ്ങള്‍ക്ക് ഒന്നും തന്നെ മുന്‍കൂര്‍ പണമടക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടാറില്ല. സമ്മാനത്തട്ടിപ്പുകളില്‍ ഉള്‍പ്പെടാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. #keralapolice #statepolicemediacentre






