spot_img
Thursday, April 16, 2026

ഹൃദയങ്ങളിൽ ആലിൻ, കണ്ണീരോടെ യാത്രാമൊഴിയേകാൻ കേരളം, നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദര്‍ശനം



പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി വിട പറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ കേരളം. പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലിൽ രാവിലെ ഏഴോടെ പ്രാർത്ഥന ചടങ്ങുകള്‍ ആരംഭിച്ചു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥന ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിന് പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞു ആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണീരടക്കനാകാതെ നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും വിതുമ്പുന്ന കാഴ്ചയായിരുന്നു.

മന്ത്രി വിഎൻ വാസവൻ അടക്കമുള്ള ജനപ്രതിനിധികളും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.മുഖ്യമന്ത്രി നാളെ ആലിന്‍റെ വീട് സന്ദർശിക്കുമെന്നും വാസവൻ പറഞ്ഞു.ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിലാണ് പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർഥന ശുശ്രൂഷകൾ നടക്കും. മൂന്ന് മണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിലേക്ക് കൊണ്ടും. വൈകിട്ട് മൂന്നരയ്ക്കുശേഷം പള്ളിയിലെ പ്രർഥനകൾക്കുശേഷം സംസ്കാരം നടക്കും. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles