കണ്ണൂര്‍: പത്ര-ദൃശ്യ- ശ്രവ്യ-ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായകേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ കണ്ണൂര്‍ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചു.ഉദ്ഘാടന സമ്മേളനം ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. നാടക-ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജയന്‍ തിരുമന മുഖ്യാതിഥിയായി. സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തില്‍ റഫീഖ് മുഹമ്മദ്് അധ്യക്ഷത വഹിച്ചു.ഏഴിമലഅംഗങ്ങളിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ അച്ചടി-വിഷ്വല്‍ മീഡിയകളില്‍നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഖ്യാപനം നടത്തി. കെഎംപിയുമാധ്യമ പുരസ്‌കാരത്തിന് സി. മൂസ പെരിങ്ങോട്, മടവൂര്‍ അബ്ദുള്‍ ഖാദര്‍, മോഹന്‍ ചീക്കിലോട്ട് എന്നിവര്‍ അര്‍ഹരായി. വിവിധ ജില്ലകളില്‍നിന്നുള്ള നൂറ്റിയിരുപതോളം മാധ്യമ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുത്തു. ട്രേഡ് യൂണിയനുകള്‍ക്ക് ദോഷകരമായ വ്യവസായ ബന്ധ കോഡ് പിന്‍വലിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധിയില്‍ ചേരാന്‍ കഴിയാതിരുന്ന 60 വയസുകഴിഞ്ഞ മാധ്യപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്നീ അവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്. ജനറല്‍സെക്രട്ടറിയായിപീറ്റര്‍ ഏഴിമല (രാഷ്ട്രദീപിക പയ്യന്നൂര്‍), സംസ്ഥാന പ്രസിഡണ്ടായി വി.സെയദ് (ദേശാഭിമാനി എടപ്പാൾഏരിയ ലേഖകനും (എടപ്പാൾ ഏരിയ ബ്യൂറോ ചീഫ്) ട്രഷററായി ഹര്‍ഷകുമാര്‍ (വിഎംടിവി), മത്തായി കേരളം (വൈസ് പ്രസിഡന്റ്), എ.എ ജോര്‍ജ്, ഹമീദ് കോക്കൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. എന്‍ജിഒ ചെയര്‍മാനായി എം. റഫീഖ് മുഹമ്മദ്, എന്‍ജിഒ കണ്‍വീനറും പ്രൊജക്ട് കോര്‍ഡിനേറ്ററുമായി സുവീഷ് ബാബു എന്നിവരേയും തെരഞ്ഞെടുത്തു.






