spot_img
Thursday, April 16, 2026

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്



പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ “മീഷോ” (Meesho Shopping Pvt. Ltd) എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകൾ അയച്ച് തട്ടിപ്പ്.

തട്ടിപ്പുകാർ അയക്കുന്ന കത്തുകളിൽ ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

കമ്പനി പ്രതിനിധികൾ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ, സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ പണം ആവശ്യപ്പെടുന്നു.

വിശ്വാസ്യത വർദ്ധിപ്പിക്കാനായി വ്യാജമായ ഇൻകം ടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവർ അയച്ചുനൽകും. പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കിക്കുന്നതല്ല.

സ്ക്രാച്ച് കാർഡ്/ഗിഫ്റ്റ് ഓഫർ എന്ന പേരിൽ പണം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുക. സമ്മാനം നൽകുന്നതിന് പകരമായി ‘പ്രോസസ്സിംഗ് ഫീസ്’ അല്ലെങ്കിൽ ‘ടാക്സ്’ മുൻകൂറായി ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണ്. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യാതിരിക്കുക.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles