spot_img
Thursday, July 16, 2026

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി



തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.

2 കിലോമീറ്ററോളം ദൂരം ഇടവഴിയില്‍ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു. ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി, നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു. പിന്നീട് രണ്ട് വീടുകള്‍ക്കിടയില്‍ ആന കുടുങ്ങി, ആനയുടെ നീളത്തുടല്‍ ഉടക്കിയത് കാരണം മുന്‍പോട്ട് നീങ്ങാനാവത്ത അവസ്ഥയിലായി. തുടര്‍ന്ന് ആനയെ തളച്ചു. വീടിന് പുറകിലുള്ള തോട്ടത്തിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനയുടെ മസ്തകത്തിലും ചെവിയിലും മറ്റും നല്ല മുറിവുണ്ടായിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles