മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടൂറിസ്റ്റ് വർക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയയിരുന്നു.മാധ്യമം ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിട്ടുണ്ട്.
മികച്ച മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു.മലബാർ സമര ചരിത്രത്തിലെ പല അറിയാ എടുകളും തൻ്റെ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.






