spot_img
Friday, September 4, 2026

ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.



താമരശ്ശേരി:ചുരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആറാം വളവിൽ ഒരു ലോറി കുടുങ്ങിയത് കാരണം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട് നാല് മണിയോടെ ലോറി ഇവിടെ നിന്ന് മാറ്റിയിട്ടുണ്ടെങ്കിലും, നിലവിൽ ചുരത്തിന്റെ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. വയനാട് ഭാഗത്തുനിന്നും താഴേക്ക് വരുന്ന വാഹനങ്ങളും കുരുക്കിൽപ്പെട്ടതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.ചുരത്തിൽ ഇപ്പോൾ പെയ്യുന്ന അതിശക്തമായ മഴ നിലവിലെ സാഹചര്യം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കാഴ്ചമറയ്ക്കുന്ന മഴയും കാരണം വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് നീങ്ങുന്നത്. കുരുക്ക് പൂർണ്ണമായി അഴിയാൻ മണിക്കൂറുകൾ എടുത്തേക്കുമെന്നാണ് വിവരം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles