spot_img
Saturday, June 13, 2026

ഓപ്പറേഷൻ തണ്ടർ: സ്വകാര്യ ലോഡ്ജിൽ നിന്ന് മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ.



കോഴിക്കോട് ∙ ചേളന്നൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് 11.78 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. തലക്കുളത്തൂർ പട്ടർപാലം സ്വദേശി സഗേഷ് (35) ആണ് പിടിയിലായത്. ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേളന്നൂർ എക്സൈസ് റേഞ്ചും കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.പി.ദിപീഷ്, എഇഐ(ജി)മാരായ കെ.കെ.റഫീഖ്, സബീറലി, സിഇഒമാരായ സുജിൽ, ശ്യാം പ്രസാദ്, ഡിസി സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അഷിൽദ്, ഡ്രൈവർ ഷിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles