spot_img
Friday, September 4, 2026

കുതിരവട്ടം രാജ്യാന്തര നിലവാരത്തിലേക്ക്; ‘മെന്റൽ ഹാപ്പിനസ് സെന്റർ’ പദ്ധതി രേഖ മന്ത്രി കെ. മുരളീധരന് കൈമാറി.



കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ രാജ്യാന്തര നിലവാരത്തിലുള്ള ‘മെന്റൽ ഹാപ്പിനസ് സെന്റർ’ ആക്കി വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറി. കുതിരവട്ടത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി തയാറാക്കിയ വിപുലമായ റിപ്പോർട്ടിനെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഡ്വ. ഫൈസൽ ബാബു അറിയിച്ചു.പരമ്പരാഗത രീതികളിൽ നിന്ന് മാറി, ആധുനിക ചികിത്സാ സൗകര്യങ്ങളും അന്തേവാസികൾക്ക് മാനസിക ഉല്ലാസം നൽകുന്ന അന്തരീക്ഷവുമുള്ള ആഗോള മാതൃകാ കേന്ദ്രമായി കുതിരവട്ടത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രോഗശാന്തിക്കൊപ്പം മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രകൃതിസൗഹൃദ നവീകരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കുതിരവട്ടത്തിന്റെ വികസനത്തിന് മുൻഗണന നൽകിയ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും എംഎൽഎ നന്ദി രേഖപ്പെടുത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles