പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തിന്റെ വീട്ടില്‍ സലീമിന്റെ മകന്‍ ഷെമിന്റെ (22) മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പതോടെ കണ്ടെത്തിയത്.
കഞ്ചിക്കോട് സ്വകാര്യ ഫാര്‍മസി കോളജ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.
തെക്കേ മലമ്പുഴ മേഖലയിലായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഷെമിന്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. നദിയില്‍ നിന്ന് തിരികെ കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി വെള്ളത്തില്‍ അകപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാര്‍ക്കും മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കുമൊപ്പം തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താനായിരുന്നില്ല. വെളിച്ചക്കുറവ് കാരണം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ സ്‌കൂബാ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ ആരംഭിച്ച തിരച്ചിലിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷെമിന്റെ മൃതദേഹം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.






