പൊന്നാനി :‘ഡ്രൈവർമാരില്ല, ഞങ്ങളെന്ത് ചെയ്യും.’– സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനു കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറയുന്ന കാരണമിതാണ്. പൊന്നാനി ഡിപ്പോയിൽ മാത്രം 21 ഡ്രൈവർമാരുടെ കുറവുണ്ട്. മാസങ്ങളായി, അത്യാവശ്യ സർവീസുകൾക്കു പോലും ഡ്രൈവർമാരില്ല. 6 കണ്ടക്ടർമാരുടെയും കുറവുണ്ട്. പൊന്നാനി ഡിപ്പോയിൽ ആകെ 32 സർവീസുകളുള്ളതിൽ പലതും ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്.






