spot_img
Thursday, June 11, 2026

നിപാ വൈറസ് ബാധിതന് വിപുലമായ സമ്പർക്കമുണ്ടായി, ബന്ധപ്പെട്ടവരോട് ക്വാറന്റീൻ നിർദേശിച്ചു’; ആശങ്ക വേണ്ടെന്ന് മന്ത്രി.



കോഴിക്കോട് : കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജാഗ്രതാ നിർദേശം നൽകി. വിപുലമായ സമ്പർക്കം രോഗിക്ക് ഉണ്ടായിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ രാത്രി മെഡിക്കല്‍ കോളജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഒരിക്കൽ പനി വന്ന് മാറിയ ആളാണ്. വേറെ ആർക്കും ഇതുവരെ ലക്ഷണം കണ്ടിട്ടില്ല. ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ഫറോക്ക് കോളേജ് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചത്.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി. ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടു പോയെന്നുമാണ് വിവരം. അതു കൊണ്ടു തന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണുള്ളത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles