കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങിയതിനിടെയായിരുന്നു സംഭവം. ഷൂ ഇട്ട ഉടൻ തന്നെ അതിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ അനഘ ഷൂ ഊരി മാറ്റി. എന്നാൽ അപ്പോഴേക്കും മൂർഖൻ പാമ്പ് കടിച്ചിരുന്നു.ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആന്റിവെനം നൽകേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.സംഭവമറിഞ്ഞ് ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷൂവിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കടിച്ചത് മൂർഖൻ പാമ്പാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.






