spot_img
Tuesday, June 23, 2026

മരം ഒരു വരമോ? അയല്‍വാസിയുടെ മരം ചാഞ്ഞാല്‍ വെട്ടാതെ പിന്നെ ! നിയമം പറയുന്നതിങ്ങനെ.



അയല്‍പക്കത്തെ വീട്ടിലെ തേങ്ങ വീഴുന്നതില്‍ തര്‍ക്കം ഉണ്ടായെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഉപദേശിച്ച് പ്രശ്‌ന പരിഹാരം നടത്തി വിട്ടു ഹൈക്കോടതി. തേങ്ങ തൊട്ടടുത്ത പറമ്പില്‍ വീഴാതെ വലയിട്ട് വെച്ചിരിക്കുന്നതിനാല്‍ പ്രശ്‌നങ്ങളിലെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ അയല്‍പക്കത്തെ മരം ഏതായാലും തൊട്ടടുത്ത പറമ്പിലേയ്‌ക്കോ വീടിന്റെ മുകളിലേയ്‌ക്കോ ഒക്കെ ചാഞ്ഞാല്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയും. കാര്യം നിസാരമാണെന്ന് തോന്നാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് വലിയ വഴക്കുകളിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും ഒക്കെ പോകാവുന്ന കാര്യമാണ്ചെറുപ്രായത്തില്‍ തന്നെ എല്ലാവരും കേള്‍ക്കുന്നതാണ് മരം ഒരു വരമാണെന്ന്.

മരം മുറിക്കരുതെന്ന്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ മരം കാരണം സംഘട്ടനങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാവുന്നതും അത് പിന്നീട് വലിയ കേസുകളും കോടതി വരെ എത്തിയ അവസരങ്ങളുമുണ്ട്. അയല്‍പക്കത്തുള്ള ഒരു മരം നമ്മുടെ വീട്ടിലേക്ക് ചാഞ്ഞ് നില്‍ക്കുകയും പലപ്പോഴും അത് നമ്മുടെ വീടിന് ഒരു ഭീഷണിയായി മാറുകയും ചെയ്യാറുണ്ട്. മതിലിനോട് ചേര്‍ന്നും മറ്റും ഇത്തരത്തില്‍ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് കൊമ്പ് പൊട്ടി വീഴാനും, ഇലകളും കമ്പുകളും വീണ് വൃത്തികേട് ആവുന്നതിനും എല്ലാം കാരണമാകാറുണ്ട്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള വീട്ടിലെ മരം വീട്ടിലെ ജീവനും സ്വത്തിനും ഹാനികരമാകുന്ന രീതിയില്‍ വളര്‍ന്നു വന്നാല്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയാന്‍ വഴിയില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles