spot_img
Monday, August 10, 2026

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും; വിതരണം ചെയ്യുന്നത് കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ.



തിരുവനന്തപുരo : റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമയ്ക്കും ഒരു ലീറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയതോടെ ഇന്നലെ മുതൽ വിതരണം ആരംഭിച്ചു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കു കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണയിൽ 22 ലക്ഷത്തിലേറെ ലീറ്റർ വിതരണം ചെയ്യാതെ ബാക്കിയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ് വിതരണത്തിനു നിർദേശിക്കുകയായിരുന്നു. അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാതിരുന്നാൽ കേന്ദ്രം അളവു കുറയ്ക്കാൻ സാധ്യതയുണ്ട്.

ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച് ഇനിയും ലഭിക്കും. നേരത്തേ, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്ററും മണ്ണെണ്ണയാണ് ഏപ്രിൽ– ജൂൺ ക്വാർട്ടറിൽ നൽകുമെന്നു പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മാസം 30ന് മുൻപ് റേഷൻ കടകളിൽ എത്തുന്നവർക്ക് സ്റ്റോക്ക് ഉണ്ടെങ്കിൽ ഒരു ലീറ്റർ കൂടി അധികം ലഭിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles