spot_img
Tuesday, June 30, 2026

സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും



സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന്സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. ജയതിലക് വിരമിക്കുന്ന ഒഴിവിൽ ചീഫ് സെക്രട്ടറിയാകുന്ന ബിശ്വനാഥ് സിൻഹ വൈകുന്നേരം ചുമതലയേൽക്കും. ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായതോടെ ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി വേണ്ടിവരും.

അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഇന്ന് വിരമിക്കുന്നത് കണക്കിലെടുത്താണ് നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നേക്ക് മാറ്റിയത്. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ആശംസകൾ നേരും. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള സ്ഥാനങ്ങളിലേക്കുള്ള പുതിയ നിയമനങ്ങൾ മന്ത്രിസഭ പരിഗണിച്ചേക്കും.നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ദേശിയ പരീക്ഷ സംവിധാനം പരിഷ്കരിക്കണമന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രമേയം അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയാണ് നിയമസഭയിലെ പ്രധാന അജണ്ട.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles