ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍227 പേര്‍ അറസ്റ്റിലായി.209 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് എട്ടു കേസുകളും കൊമേഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും കൂടാതെ കോപ്റ്റ(COTPA) പ്രകാരം 66 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 36.927 ഗ്രാം എം.ഡി.എം.എയും 8 ഗ്രാം ഹാഷിഷും 33.623 കി.ഗ്രാം കഞ്ചാവും 0.50 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 5134 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5504 അറസ്റ്റുകള്‍ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 3370.479 ഗ്രാം.കഞ്ചാവ് 420.469 കി.ഗ്രാം.ഓപ്പറേഷന്‍ തുപ്പാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 86 ബോധവല്‍ക്കരണ ക്ലാസുകളും 5 കൗണ്‍സിലിങ്ങുകളും നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 5558 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 262 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നെതൃത്വത്തിൽ ആകെ 4897 ബോധവത്ക്കരണ പരിപാടികളുംനടത്തി.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. #keralapolice #statepolicemediacentre #toofanwarrior #DrugFreeKerala #OperationThoofan #RameshChennithala #operationtoofan






