കണ്ണൂർ: മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥി. ബുധനാഴ്ച നടന്ന കെ.ജി.സി.ഇ (KGCE) പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥി മൊബൈൽ ഫോണിൽ നോക്കി ഉത്തരങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധ്യാപകർ ഫോൺ പിടിച്ചെടുക്കുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.ടെക്‌നിക്കൽ എക്‌സാമിനേഷൻ ജോയിന്റ് കൺട്രോളർ കമ്മീഷണർക്ക് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. പരീക്ഷാ ഹാളുകളിൽ കർശന സുരക്ഷയും പരിശോധനയും നിലനിൽക്കെയാണ് മൊബൈൽ ഫോൺ അകത്ത് കടത്തി വിദ്യാർത്ഥി കോപ്പിയടിക്കാൻ ശ്രമിച്ചത്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.






