spot_img
Thursday, July 9, 2026

ഓപ്പറേഷൻ തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കർണാടകയിൽ‌; മാതൃകയാക്കുമെന്ന് ഡി.കെ. ശിവകുമാർ.



ബെംഗളൂരു : ഓപ്പറേഷൻ തൂഫാനു പിന്തുണ തേടി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് ശിവകുമാർ ഉറപ്പു നൽകി. ബെംഗളൂരു വിധാൻ സൗധയിലായിരുന്നു കൂടിക്കാഴ്ച. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ വിജയത്തെയാണ് കർണാടക മുഖ്യമന്ത്രി ആദ്യം തന്നെ അഭിനന്ദിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് ശിവകുമാർ പറഞ്ഞു.

കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും ഉറപ്പു കിട്ടി. തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ശിവകുമാർ നിർദേശം നൽ‌കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വെള്ളിയാഴ്ച രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് യോഗം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles