spot_img
Friday, July 10, 2026

പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു; താമരശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍



കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി പൊലീസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി.ദിനേഷ്, പൊലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി.താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്. ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം. വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles