spot_img
Thursday, September 3, 2026

കള്ളാടി ദുരന്തം; രണ്ട് പേര്‍ക്കായി തിരച്ചില്‍ ഇന്നും തുടരും, ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നെത്തും.



കല്‍പ്പറ്റ :വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതയ രണ്ടുപേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് തുടരുക. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോണ്‍ ഒന്നിലും മൂന്നിലുമാണ് തിരച്ചില്‍ നടത്തുക. കരാന്‍ കമ്പനിയുടെ ജീവനക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളത്.കരാര്‍ കമ്പനിക്ക് പിഴവ് സംഭവിച്ചതായാണ് പ്രാഥിമിക നിഗമനം.

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ നിര്‍ദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയില്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകള്‍ ആയതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട്ടില്‍ എത്തും. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ സംഘം വിശദമായ പരിശോധന നടത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles