കോഴിക്കോട് : ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മലയോര മേഖലയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണമായ സംഭവം നടന്നത്. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരണപ്പെട്ടത്.കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് എളേറ്റിൽ ചെറ്റക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും.






