spot_img
Saturday, July 11, 2026

സൂപ്പർ സബ് മെറീനോ..!; ബെൽജിയത്തെ തകർത്ത് സ്‌പെയ്ൻ സെമിയിൽ



ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ. സൂപ്പർ സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്‌പെയ്ൻ ജയിച്ചു കയറിയത്. 88-ാം മിനിറ്റിലായിരുന്നു ഗോൾ. പോർചുഗലിനെതിരായ മത്സരത്തിലും സ്പെയ്നിന്റെ രക്ഷകനായത് പകരക്കാരനായി വന്ന മെറീനോയായിരുന്നു.മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് റൂയിസ് ലീഡ് നേടി കൊടുക്കുകയായിരുന്നു.

എന്നാൽ 41-ാം മിനിറ്റിൽ ബെൽജിയം മറുപടി നൽകി. തിമോത്തി കാസ്റ്റാഗ്ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു. ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. ഇതോടെ ലോകകപ്പിൽ തുടർച്ചയായി 490 മിനിറ്റുകൾ വലകുലുങ്ങാതെ നിന്ന സ്‌പെയ്ൻ വലയനങ്ങി.വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച സ്‌പെയ്ൻ മുന്നേറ്റങ്ങൾ ഓരോന്നായി ബെൽജിയൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഒടുവിൽ രക്ഷകനായി മെറീനോ എത്തുകയായിരുന്നു. സെമിയിൽ ഫ്രാൻസായിരിക്കും സ്പെയ്നിന്റെ എതിരാളികൾ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles