spot_img
Sunday, July 12, 2026

ക്വാർട്ടർ ത്രില്ലർ; സ്വിസ്സ് പടയെ പറപ്പിച്ച് അർജന്റീന; മെസ്സിപ്പട സെമിയിലേക്ക്



ക്വർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന. എക്സ്ട്രാ ടൈമിലായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിന്റെ സമ്പൂർണ ആധിപത്യം മെസ്സിപ്പടയ്ക്ക് ആയിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഒരു ​ഗോളിന് മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് ഒരു ​ഗോൾ മടക്കി സമനിലയിലാക്കുകയായിരുന്നു. തുടർന്ന് ഇഞ്ചുറി ടൈമിലും ഇരു ടീമുകൾക്കും ​ഗോൾ കണ്ടെത്താൻ കഴിയാതെ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടക്കുകയായിരുന്നു.

10-ാം മിനിറ്റിൽ മാക് അലിസ്റ്റർ ആണ് അർജന്റീനയക്കായി ​ഗോൾ നേടിയത്. ​നിരവധി ​ഗോൾ അവസരങ്ങൾ അർജന്റീനൻ താരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോൾ നേടാൻ‌ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിലാണ് സ്വിറ്റ്സർലൻ‍ഡിന്റെ സമനില ​ഗോൾ എത്തുന്നത്. ഡാൻ എൻഡോയെയാണ് ഗോൾ നേടിയത്. 72-ാം മിനിറ്റിൽ സ്വിസ്സ് താരം ബ്രീൽ എംബോളോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയായിരുന്നു സ്വിറ്റ്സർലൻഡ് കളിച്ചത്.മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ‌ സ്വിറ്റ്സർ‌ലൻഡിന്റെ ​ഗോൾ മുഖത്തായിരുന്നു അർജന്റീനൻ താരങ്ങൾ എങ്കിലും 112-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ഒരു ലീഡ് ​ഗോൾ നേടാൻ. ഹൂലിയൻ അൽവാരസ് ആണ് ​ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് വെച്ച് അടിച്ച ലോങ് റേ‍ഞ്ച് സ്വിസ് വല കുലുക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ ഇ‍ഞ്ചുറി ടൈമിലാണ് അർജന്റീന വീണ്ടും ലീഡ് ഉയർത്തുന്നത്. ലൗട്ടാര മാർട്ടിനസ് ആണ് ​ഗോൾ നേടിയത്. അർജന്റീനയുടെ കൗണ്ടർ അറ്റാക്കിൽ കുടുങ്ങുകയായിരുന്നു സ്വിറ്റ്സർലൻഡ്. ജയത്തോടെ മെസ്സിപ്പട സെമിയിലേക്ക് കുതിച്ചു. ഇം​ഗ്ലണ്ടാണ് സെമിയിലെ അർജന്റീനയുടെ എതിരാളികൾ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles