തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ പ്രായം 27 വയസായി ഉയര്‍ത്തി മോട്ടോര്‍ വഹന വകുപ്പ്. കണ്‍സെഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന പരിധി 40 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെയായിരിക്കും കണ്‍സെഷന്‍ യാത്രാസമയം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭ്യമാകുക. ക്രാഷ് കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ട് ടൈംകാര്‍ക്കും കണ്‍സഷന്‍ ആനുകൂല്യം ലഭിക്കില്ല. വിദ്യാര്‍ത്ഥി ടിക്കറ്റ് കണ്‍സഷന്‍ (STC) ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും ലഭ്യമാക്കുക.
കണ്‍സഷന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ‘MVD Leads’ എന്ന ആപ്പിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി, സ്ഥാപനങ്ങള്‍ക്ക് ആപ്പില്‍ അനുമതി നല്‍കും. ഇതിനുശേഷമായിരിക്കണം വിദ്യാര്‍ത്ഥികള്‍ കണ്‍സഷനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.വിദ്യാര്‍ത്ഥി അപേക്ഷിക്കുന്നതോടെ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആപ്പ് വഴി അറിയിപ്പ് ലഭിക്കും. വിദ്യാര്‍ത്ഥി അവിടെത്തന്നെയാണ് പഠിക്കുന്നതെന്ന് എംവിഡി ഉറപ്പാക്കിയ ശേഷമായിരിക്കും കണ്‍സഷന്‍ അനുവദിക്കുക. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ തര്‍ക്കങ്ങളും വിദ്യാര്‍ത്ഥികളുടെ തുടര്‍ച്ചയായ പരാതികളും പരിഗണിച്ചാണ് നടപടി.






