മയാമി: അവസാന മിനിറ്റുകളിലെ തിരിച്ചുവരവിലൂടെ അർജന്റീന വീണ്ടും ഫുട്‍ബോൾ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. സ്വിറ്റ്സർലാൻഡിനെ തോല്പിച്ച് താങ്ങ്ങ്ങളുടെ തുടർച്ചയായ രണ്ടാം സെമി ഫൈനലിന് കൂടിയാണ് അർജന്റീന യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിന്റെ ബിപത്താം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ ലീഡ് നേടിയെങ്കിലും സ്വിറ്റ്‌സർലൻഡ് മത്സരം സമനിലയിൽ പിടിച്ചു. എന്നാൽ ഹൂലിയൻ അൽവാരസിന്റെ ഗംഭീരമായൊരു ഗോളിലൂടെ മെസ്സിയും സംഘവും മത്സരം തങ്ങളുടേതാക്കി മാറ്റി. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഗോൾ നില 3 – 1 ആക്കി ലൗത്താരോ മാർട്ടിനെസും പട്ടിക തികച്ചു.
മികച്ച പോരാട്ടവീര്യം കാഴ്ചവച്ച് മത്സരഫലം അനുകൂലമാക്കിയെങ്കിലും പ്രതിരോധത്തിലെയും മധ്യനിരയിലെയും പിഴവുകൾക്ക് വലിയ വലിയാണ് അർജന്റീനയ്ക്ക് നൽകേണ്ടി വരുന്നത്. സെമിഫൈനലിൽ ശക്തരായ ഇംഗ്ലണ്ട് ആണ് അർജന്റീനയുടെ എതിരാളികൾ. ഇപ്പോഴിതാ ടീം,ഇന്റെ പ്രകടനത്തെ കുറിച്ച് മത്സരശേഷം പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞ വാക്കുളാകളാണ് ചർച്ചയാവുന്നത്.സെമി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ടെങ്കിലും മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഇനിയുമുണ്ടെന്നാണ് സ്കലോണി പറയുന്നത്.
“കടുത്ത മത്സരമായിരുന്നു. സ്വിറ്റ്‌സർലൻഡ് ഫിസിക്കൽ ഗെയിം കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞനകൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഏത് സാഹചര്യത്തിലുംകീഴടങ്ങാതെ പൊരുതാൻ കരുത്തുള്ള ടീം ആണിത്. സെമി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഇനിയുമുണ്ടെന്ന് പൂർണ്ണബോധ്യമുണ്ട്.” സ്കലോണി കൂട്ടിച്ചേർത്തു.






