spot_img
Sunday, July 12, 2026

കൊടുവള്ളി മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ.



താമരശ്ശേരി: കൊടുവള്ളിയിൽ ഇന്നലെ രാത്രി മയക്കുമരുന്ന് വേട്ട മൂന്നുപേർ പിടിയിൽ. പിടിയിലായ സംഘം മയക്കുമായിരുന്ന് കടത്തിയത് കാറിൻ്റെ സീറ്റ് കവറിന് ഉള്ളിൽ സൂക്ഷിച്ച്.കൊടുവള്ളി കളരാന്തിരി, ചന്ദനം പുറം വീട്ടിൽ ജിസാർ (40), കൊടുവള്ളി ,കളരാന്തിരി പാലക്കുന്നുമ്മൽ മുഹമ്മദ് ജൈസൽ ( 34 ), താമരശ്ശേരി കോരങ്ങാട് കമ്പിൻ്റെ അകായിൽ ശ്രീനു.(27) എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്.കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് ഐ.പി .എസ് ൻ്റെ കീഴിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വാവാട് വെച്ച് 36.20 ഗ്രാം എം ഡി എം എ സഹിതമാണ് പിടികൂടിയത്. കാറിൻ്റെ ഡ്രൈവർ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. ഓപ്പറേഷൻ തൂഫാൻ ലഹരി വേട്ടയോട് അനുബന്ധിച്ച് കണ്ണൂർ റേഞ്ച് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്.

ഇവരിൽ മുഹമ്മദ് ജൈസൽ രണ്ട് വർഷം മുൻപ് 60 ഗ്രാം എം ഡി എം എ യുമായി ഓമശ്ശേരിയിൽ ലോഡ്ജിൽ വെച്ച് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായിരുന്നു. ആ കേസിൽ രണ്ട് മാസം മുൻപാണ് ജൈസൽ ജാമ്യത്തിൽ ഇറങ്ങിയത്. ജിസാറിനെയും മുൻപ് കൊടുവള്ളിയിൽ വെച്ച് 5ഗ്രാം എം ഡി എം എ യുമായി പോലീസ് പിടിച്ചിരുന്നു. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ ലഹരി വിൽപ്പനക്കാരിൽ പ്രധാനികളാണ് ഇവർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവർ ലഹരി വിൽപന നടത്തുന്നതായി റൂറൽ എസ് പി ക്ക് ലഭിച്ച വിവരത്തെ തുടർന്ന് ഇവർ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ എം ഡി എം എ ക്ക് ഒന്നര ലക്ഷത്തോളം വില വരും. ബാംഗ്ലൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരി എത്തിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ഉത്തംദാസ്, താമരശ്ശേരി ഡി വൈ എസ് പി കെ.വിനോദ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, ഡൻസാഫ് അംഗങ്ങളായ എസ്. ഐ രാജീവ്ബാബു, എ.എസ്. ഐ ജയരാജൻ എൻ എം,സീനിയർ സി പി ഒ മാരായ പി പി ജിനീഷ്, പി.കെ. അനസ്, കൊടുവള്ളി എസ് ഐ മാരായ അബ്ദുറഹ്മാൻ, എം മോഹനൻ, എസ് എസ് ഐ മാരായ ശ്രീജ. എ.ആർ ,ശ്രീജേഷ്. വി എസ്, എസ് സി പി ഒ അനൂപ് തറോൽ, സി പി ഒ റിജോമാത്യൂ, കെ.ജിനീഷ്എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles