ദോഹ: മുൻ ഖത്തർ അമീർ പിതാവ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം.1995 മുതൽ 2013 വരെ ഖത്തർ അമീറായിരുന്നു. തുടർന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറി. വിയോഗത്തിൽ അമീരി ദിവാൻ അനുശോചിച്ചു.ആധുനിക ഖത്തറിന്‍റെ പിതാവും പ്രഗത്ഭ ഭരണാധികാരിയുമായിരുന്നു. ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ 18 വർഷത്തെ ഭരണകാലത്ത് ഖത്തർ നിരവധി നേട്ടങ്ങൾ കൈവരിച്ചു.
2006ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ, 2022ലെ ഫിഫ ലോകകപ്പ് എന്നിവ ഭരണകാലത്തെ നേട്ടങ്ങളാണ്.






