spot_img
Sunday, August 30, 2026

നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി



ഫറോക്ക്:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫറോക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകര ഹെൽത്ത് സെൻറർ സമീപത്തെ നീലിത്തോട് പാലത്തിന് അടുത്തുള്ള ഹുസൈൻ പുളിക്കൽ എന്നയാളുടെവീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.വീട്ടിനകത്ത് നിന്നും ആറു ചാക്കുകളിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ്ഹാൻസ് പിടിച്ചെടുത്തു.കൂടാതെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നും നൂറ്റി എൺപത്പാക്കറ്റ് ഹാൻസും പിടിച്ചെടുത്തു.രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുന്ന പ്രതി കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായും ചില്ലറയായും വില്പന നടത്തുന്നത്.രാമനാട്ടുകര ഭാഗങ്ങളിലെ അതിഥി തൊഴിലാളികളും വിദ്യാർത്ഥികളും യുവാക്കൾക്കും ഉൾപ്പെടെഹാൻസ് കൈമാറുന്നതിൽ പ്രധാനിയാണ് ഇയാൾ എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.പരിശോധനക്ക് ഫറോക്ക് പോലീസ് എസ് ഐ മാരായ എം കെ മിഥുൻ,സുജിത്ത്,റിനീഷ്,സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, രംഞ്ജിഷ് , സജില എന്നിവർ നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles