spot_img
Monday, July 13, 2026

ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ; കണ്ടത് ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരൻ



പേരാമ്പ്ര: ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ കണ്ടെത്തി. ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ (72) അസ്ഥികൂടമാണ് കണ്ടെത്തിയത്. ഇദ്ദേഹം തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. പറമ്പിൽ ഇറങ്ങിയപ്പോൾ എന്തെങ്കിലും അപകടം പറ്റി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.മഴയായതുകൊണ്ട് മൃതദേഹം വേഗം അഴുകുകയും ചെയ്തു.

വൈദ്യുതി ചാർജ് അടയ്ക്കാത്തതുകൊണ്ട് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ കുഞ്ഞിക്കണ്ണനെ വീട്ടിൽ കാണാത്തതു കാരണം കാഞ്ഞങ്ങാടുള്ള സഹോദരി പുത്രന്റെ ഫോണിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇദ്ദേഹം നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.കുഞ്ഞിക്കണ്ണന്റെ ചെരിപ്പും ധരിച്ചിരുന്ന മുണ്ടും സമീപത്തുണ്ട്. കുഞ്ഞിക്കണ്ണൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. അസ്ഥികൂടം ഡിഎൻഎ പരിശോധന നടത്തി മാത്രമേ സംസ്‌കരിക്കുകയുള്ളൂ. തനിച്ചു താമസിക്കുന്ന ഇദ്ദേഹം ചില അവസരങ്ങളിൽ കാഞ്ഞങ്ങാട് സഹോദരിയുടെ വീട്ടിൽ പോയി താമസിക്കാറുണ്ട്. കുഞ്ഞിക്കണ്ണൻ സഹോദരിയുടെ വീട്ടിൽ ആയിരിക്കും എന്നാണ് നാട്ടുകാർ കരുതിയത്. ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു.രണ്ടു മക്കൾ മറ്റു വീടുകളിലാണ് താമസിക്കുന്നത്. ഭാര്യ: പരേതയായ ജാനകി. മക്കൾ: സനീഷ്, സുമേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, സരോജിനി (കാഞ്ഞങ്ങാട്), പരേതയായ ജാനു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles