spot_img
Sunday, August 30, 2026

വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കാൻ മന്ത്രി സണ്ണി ജോസഫിന്റെ നിർദ്ദേശം.



തൃശ്ശൂർ : തൃശ്ശൂർ കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കവേ, ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്നും വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെ.എസ്.ഇ.ബി ജാഗ്രത പുലർത്തണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. പരാതികളുമായി വിളിക്കുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും ഫോൺ എടുക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വ്യക്തമാക്കിയ മന്ത്രി, പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കാൻ എം.എൽ.എമാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.

യോഗത്തിൽ ഉയർന്ന സോളാർ കണക്ഷൻ പ്രതിസന്ധി പരിഹരിക്കാൻ ആറുമാസത്തിനകം ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചപ്പോൾ, അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജ്യണൽ ഓഫീസ് വരുന്നതോടെ മലക്കപ്പാറയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നും വ്യക്തമാക്കി. ദേശീയപാത അതോറിറ്റി, പി.ഡബ്ല്യു.ഡി തുടങ്ങിയ മറ്റ് വകുപ്പുകളുമായുള്ള പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ച യോഗത്തിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, എം.എൽ.എമാർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles