spot_img
Monday, August 31, 2026

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ടി.സി ഇല്ലാതെ തുടർപഠനം: പ്രത്യേക ഇളവ് ഈ വർഷം മാത്രം.



തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനം നേടുന്നതിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ച് ഉത്തരവായി. 2026 – 2027 അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും, അടുത്ത അധ്യയന വർഷം മുതൽ ഇത് ഉണ്ടാകില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.​2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഇത്തരം സ്‌കൂളുകളിൽ നിന്ന് ടി.സി ലഭിക്കാത്തതു മൂലം കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഇത്തവണ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്.

ഇതനുസരിച്ച് രണ്ട് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിലും, ഒൻപത്, പത്ത് ക്ലാസുകളിലേക്ക് പ്രായവും പ്രവേശന പരീക്ഷയും മാനദണ്ഡമാക്കിയും പ്രവേശനം നൽകും. എന്നാൽ 2027 മുതൽ ഈ ഇളവ് പൂർണ്ണമായും നിർത്തലാക്കുമെന്നും, അതിനാൽ അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഈ വർഷം തന്നെ രക്ഷിതാക്കൾ മുൻകൈയെടുത്ത് അംഗീകൃത സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശന നിർദേശം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles