spot_img
Wednesday, July 15, 2026

പൊതുജനങ്ങൾക്ക് ഭീഷണിയായ അനധികൃത ബോർഡുകളും കമാനങ്ങളും ഉടൻ നീക്കം ചെയ്യണം: തദ്ദേശ വകുപ്പ്​



കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, കമാനങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിർദേശം നൽകി.

അനുമതിയില്ലാതെയും ഫ്ലക്സ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചും ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പോലീസ് സഹായത്തോടെ കർശന നിയമനടപടികൾ സ്വീകരിക്കും. കൂടാതെ, ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വലിയ ബോർഡുകളും ഹോർഡിങ്ങുകളും അവ സ്ഥാപിച്ചവർ തന്നെ അടിയന്തരമായി നീക്കം ചെയ്യണമെന്നും, നിലവിൽ മറ്റിടങ്ങളിൽ ഉള്ളവ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും അധികൃതർ കർശനമായി നിർദേശിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles